പുകഞ്ഞ കൊള്ളി

സ്കൂളിൽ ബാബു മിടുക്കനാണ് .
എന്തിനും മുന്നിൽ .
എല്ലാ മത്സരങ്ങളിലും ബാബുവിനെ മത്സരിപ്പിക്കാൻ
അധ്യാപകർ തമ്മിൽ മത്സരം .
ഉപജില്ല പ്രസംഗ മത്സരത്തിലും
സ്കൂളിനെ പ്രതിനിധീകരിച്ച് ബാബുവെത്തി .
മത്സരത്തിനു 5 മിനിറ്റു
മുൻപാണ്‌ വിഷയം കിട്ടുക .
എന്നാൽ ബാബുവിന്റെ സ്കൂളിലെ
ഒരു അദ്ധ്യാപകന് ഒരു മണിക്കൂർ മുൻപ്
വിഷയം ചോർന്നു കിട്ടി .
ഒട്ടും വൈകാതെ അദ്ധ്യാപകൻ
അത് ബാബുവിനെ അറിയിച്ചു .
ഒരു മണിക്കൂറു കൊണ്ട്
ബാബുവിന്റെ മനസിലൊരു
കിടിലൻ പ്രസംഗം തയ്യാറായി .
കേട്ടവരെല്ലാം പറഞ്ഞു
ഇതു തന്നെ ഫസ്റ്റ് .
ബാബു വേദിയിൽ നിന്നിറങ്ങി
നേരെ വിധി കർത്താക്കളുടെ അടുത്തെത്തി .
"നിങ്ങളിവിടെ എന്താണ് ചെയ്യുന്നത് ?
എനിക്കിതിന്റെ വിഷയം നേരത്തെ കിട്ടി .
എന്തിനാണ് ഇങ്ങിനെ ഒരു മത്സരം നടത്തുന്നത് ?"
വിധി കർത്താക്കൾ
എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി .
ഒടുവിൽ പ്രശ്ന പരിഹാരമായി
പുകഞ്ഞ കൊള്ളി പുറത്ത് .
ബാബുവിന് പൂജ്യം .