LPSA .. 16 ലക്ഷം .

പരിചയമില്ലാത്ത നമ്പരിൽ നിന്ന് ഒരു കോൾ .
ഒന്ന്  നേരിൽ കാണണം .
അര മണിക്കൂറിനകം കക്ഷി ഓഫീസിലെത്തി .
മകന്റെ ജോലിക്കാര്യമാണ് വിഷയം .
തസ്തിക LPSA ....സംഖ്യ 16 ലക്ഷം .
കഴിഞ്ഞ വർഷം ദിവസവേതനത്തിൽ
വെച്ചപ്പോൾ ഒരു ലക്ഷം കൊടുത്തു ..
പുതിയ വർഷത്തിൽ 2 ഡിവിഷൻ കിട്ടിയെന്നു മാനേജർ .
"ഇക്കൊല്ലം 1:30 ആണ് പുതിയ 2 ഡിവിഷൻ കിട്ടിക്കഴിഞ്ഞു .
ഒന്നിൽ ആളെ വെച്ചു .
നിങ്ങൾ അഡ്വാൻസ്‌ തന്നതുകൊണ്ടാണ് 
ഞാൻ നിങ്ങളെ വിളിച്ചു പറഞ്ഞത് .
വേറെ ആളുണ്ട് . ജൂണ്‍ എഴാം തിയ്യതിക്കകം വേണം .
എന്തു പറയുന്നു ?" 
15ലക്ഷം കൊടുത്താൽ കാര്യം നടക്കുമോ 
എന്നറിയാനാണ് ഈ കക്ഷി എത്തിയിരിക്കുന്നത് .
ഞാൻ ചോദിച്ചു :ഞാൻ എന്ത് പറയണം ?
കക്ഷി: ഒരു മറുപടി
ഞാൻ: ഒരു ലക്ഷം തിരിച്ചു വാങ്ങിക്കോ...
പുള്ളി എഴുന്നേറ്റു മെല്ലെ നടന്നു .

വാതുക്കൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് പറഞ്ഞു 
"ശരി "