പൈസ്യല്ലേ മ്മക്ക് ണ്ടാക്കാം

പൈസ്യല്ലേ മ്മക്ക് ണ്ടാക്കാം ..
............................
കലാമേളക്ക് നിശ്ചയിച്ച സ്കൂൾ 1 മാസത്തിനുശേഷം
പിൻവാങ്ങിയാൽ ആകെ അലങ്കോലാകും .
പെട്ടെന്ന് മറ്റൊരു സ്കൂൾ കലോത്സവം ഏറ്റെടുക്കില്ല ...
ആപ്പീസിൽ വരാറുള്ള മുനിസിപ്പൽ കൌണ്‍സിലറെ
വിളിച്ചു കാര്യം അവതരിപ്പിച്ചു .
2 മണിക്കൂറിനു ശേഷം പുള്ളി തിരിച്ചു വിളിച്ചു .
നാളെത്തന്നെ നമുക്കൊന്ന് കൂടാം ,
ചെയർ പെഴ് സെന്റെ ചേമ്പറിലാവം .
പിറ്റേന്ന് ചേമ്പറിലെത്തി .
ചെയർ പെഴ് സെൻ ,വൈസ് ചെയർമാൻ ,
കൌണ്‍സിലർ മാർ എല്ലാവരും ഹാജർ .
പ്രശ്നം വിശദീകരിച്ചു .
ചോദ്യം 1 .എവിട്യാ നടത്തണ്ടേ ?
ഒരു മുനിസിപ്പൽ (സർക്കാർ ) സ്കൂളിന്റെ പേര് പറഞ്ഞു
ചോദ്യം 2 .എന്നാണ് ?
ഒന്നര മാസണ്ട് ..
കുറച്ചു നേരം മൌനം ...ലംഘിച്ചത് വൈസ് ചെയർമാൻ
പൈസ്യല്ലേ മ്മക്ക് ണ്ടാക്കാം ..