അവീലും സാമ്പാറും

അവീലും സാമ്പാറും അവകാശനിയമവും
---------------------------------------------------
പച്ചക്കറി വാങ്ങൽ വീട്ടമ്മയുടെ കുത്തകയാണ്. കുടുംബനാഥൻ വാങ്ങുന്നത് പലപ്പോഴും അധികമാവും... ചിലപ്പോൾ ഇരുന്നു ചീഞ്ഞു പോകും...ഒരു സാമ്പാറു കഷ്ണം വാങ്ങിയാൽ അവർക്കുള്ളതായി. അത് എടുത്തു കൊണ്ടിരിക്കുമ്പോൾ മുരിങ്ങക്കായ, ചേന ഇവ കൂടി ചേർക്കാൻ പറഞ്ഞാൽ കൂടുതലായി അവീൽ കൂടി ഉണ്ടാക്കാം .പണം ലാഭം ഗുണം മെച്ചം. കടക്കാരൻ ചീഞ്ഞ ഭാഗം മുറിച്ചു കളഞ്ഞ് സൂക്ഷിക്കുന്ന കഷണങ്ങളായിരിക്കും പലപ്പോഴും ഇതിലധികവും ...വീട്ടുജോലി പങ്കുവെക്കലിന്റെ ഭാഗമായി കറിക്കരിയുന്നതു വിട്ടുകൊടുക്കാൻ അവർക്ക് മടിയില്ല . ടീവി കാണുന്ന നേരത്ത് ഇതും കൂടി നടത്തും പുള്ളിക്കാരൻ . വീട്ടമ്മയോളം ബുദ്ധിയില്ലാത്തതു കൊണ്ട് എല്ലാ കഷണവും ഒരേ പോലെ അരിഞ്ഞു കൂട്ടും .. സീരിയൽ തീർന്നു കഴിയുമ്പോളാകും ഭാര്യ ഇത് കാണുക . ഒരു സാമ്പാറും ഒരു അവീലും സാധിച്ചാൽ ഒരു തോരനും ഉണ്ടാക്കാം എന്ന അവളുടെ പ്രതീക്ഷയാണ് തകരുക . മുഖത്ത് ഭാവമാറ്റമുണ്ടാകില്ലെങ്കിലും വാക്കുകൾ ഏതാണ്ടിങ്ങനെയാവും ..."നാളെ ഞാൻ ഇതെല്ലാം കൂടി പുഴുങ്ങിത്തരും".. ക്ഷമയുള്ളവർ അത് കേട്ട് ക്ഷമിക്കും.... അല്ലാത്തവരും ക്ഷമിക്കും...കേരളത്തിലെ വിദ്യാഭ്യാസരംഗത്തുള്ളവർ ക്ഷമിക്കാൻ തയ്യാറായി നില്പാണ് . നിലവിലുള്ളത് സാംബാറു പോലേയും, പുതിയ നിയമം അവീല് പോലെയുമാണ് . എല്ലാം കൂടി പുഴുങ്ങി കിട്ടുന്നത് വരെ കാത്തിരിക്കുക. അതു വരേയും, അത് കഴിഞ്ഞും ക്ഷമിക്കുക ..