ചൂല്

അടുത്തുള്ള ഒരു ഫ്ലാറ്റിൽ ജോലിക്കു വരുന്ന ലക്ഷ്മിച്ചേച്ചി
ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് തയ്യാറാക്കിയ
പുതിയ ചൂല് കൊണ്ടുവരാറുണ്ട് .
തല മടക്കി, കടലാസിൽ പൊതിഞ്ഞ് ,
വലിയ കിറ്റിലിട്ടു കൊണ്ടുവരും ...
വീട്ടുടമയിൽ നിന്ന് 50 രൂപയും വാങ്ങും .
എന്നാൽ കഴിഞ്ഞ ദിവസം
അവരുടെ വരവൊന്നു കാണണമായിരുന്നു ...
അഭിമാനത്തോടെ
ചൂലും വീശിക്കൊണ്ടുള്ള നടപ്പ് ........
പണം വേണ്ടെന്നും
മുതലാളിക്ക് ഒരു ചൂൽ സൗജന്യമായി ഇരിക്കട്ടെ എന്നും
ലക്ഷ്മിച്ചേച്ചിയുടെ കമന്റ്‌ .
 

(ആം ആദ്മി പാർട്ടിയുടെ അടയാളം കൂടിയാണ് - ചൂല് )