കമ്പ്യൂട്ടർ പഠനം

1992 ഡിസംബർ മാസം 1 മുതൽ
തൃശ്ശൂരിലെ LBS സെന്ററിലാണ്
ഞാൻ ആദ്യമായി ഒരു കമ്പ്യൂട്ടർ കോഴ്സിനു ചേർന്നത് ..
3 മാസത്തെ ശമ്പളമില്ലാത്ത അവധിയെടുത്ത് ..
നിലവിലെ സ്കൂളിലേക്കുള്ള യാത്ര
കഠിനമായി തോന്നിയതും ഒരു കാരണമാണ് ..
മൌസും വിൻഡോസും അന്നില്ലായിരുന്നു .
ഡോസിലാണ് തുടക്കം .
ഒരുമാസം കഴിഞ്ഞപ്പോൾ സ്ഥലം മാറ്റമായി .
അതോടെ ശ്രദ്ധയും വരവും കുറഞ്ഞു .
പലതും മനസ്സിലാകാതെ വന്നപ്പോൾ
കുറിച്ചെടുത്ത നോട്ടിലെ വരി
അർത്ഥമറിയാതെ പരീക്ഷിച്ചു .
RUN DEL *.*
പിന്നെ ആ കമ്പ്യൂട്ടർ പ്രവർത്തിച്ചില്ല .
അന്ന് നേരത്തേ പോന്ന ഞാൻ ,പിന്നെയങ്ങോട്ട് പോയില്ല
പക്ഷെ പഠിപ്പിച്ച മിസ്‌ അത് മറന്നില്ല .
കുറച്ചു നാൾ കഴിഞ്ഞു വഴിയിൽ വെച്ച്
കണ്ടപ്പോൾ അവരത് ചോദിച്ചു .....
പൊതു വഴിയാണെന്നും എനിക്ക് അവരേക്കാൾ പ്രായക്കൂടുതലാണെന്നും അറിഞ്ഞുകൊണ്ടുള്ള വാക്കുകൾ....