ജോർജ്കുട്ടി

ജോർജ്കുട്ടി അഥവാ ജോർജ്കുട്ടി
..............................................
തൊടുപുഴയിൽ ഒരു ജോർജ്കുട്ടിപ്പാലമുണ്ട്
അതിൽ കയറി നിന്ന് ഒന്ന്
നീട്ടി വിളിച്ചാൽ മൂപ്പർക്ക് കേൾക്കാം...
പുള്ളിയുടെ പേരിലാണ് പാലം അറിയപ്പെടുന്നത്
വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നലത്തെ വീഡിയോ കോണ്‍ഫറൻസിൽ
പുള്ളിയായിരുന്നു മുഖ്യാതിഥി
LSS , USS പരീക്ഷയുടെ ഓണ്‍ലൈൻ
ഡാറ്റാ മാനേജ്‌മന്റ്‌ പുള്ളിയുടെ ചുമതലയിലാണ്.
ആൾ ആരെയും കൂസാറില്ല.......
നമ്മുടെ വകുപ്പിലുണ്ടോ അതു നടക്കുന്നു ..............
സ്കൂൾ കലോത്സവം സോഫ്റ്റ്‌ വെയർ
കുറച്ചുകാലം മൂപ്പരാണ്‌ നോക്കിയിരുന്നത്........
ഇമെയിൽ വഴി നല്ല പിന്തുണ തരും
എന്നതാണ് പുള്ളിയുടെ ഒരു ഗുണം
ഫ്രീ ആയി കിട്ടുന്ന സേവനങ്ങൾക്കേ
വകുപ്പ് ജോർജ് കുട്ടിയെ സമീപിക്കു ....
ശങ്കരാടി പറഞ്ഞതു പോലെ ....
..ച്ചിരി പരുത്തിക്കുരു ..ച്ചിരി പിണ്ണാക്ക് ....മതി ...
കൂടുതൽ കാശിന്റെ പണിയാണെങ്കിൽ അത് തൊടുപുഴ വഴി വരില്ല ..
അതുകൊണ്ടെന്താ .....
മേളയുടെ തലേന്നേ വെബ്സൈറ്റ് ശരിയാവൂ .....
അങ്ങിനെ പലതും ...
ജോർജ്കുട്ടി നല്ല രീതിയിൽ കാര്യം അവതരിപ്പിച്ചു ...
കാര്യങ്ങൾ എളുപ്പമാക്കുന്ന ലക്ഷണമുണ്ട്
പാഠ പുസ്തകത്തിന്റെ ഓണ്‍ലൈൻ ഡാറ്റാ മാനേജ്‌മന്റ്‌
ജോർജ് കുട്ടി ചെയ്തിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു ...