നോബൽ സമ്മാനം

നൊബേൽ സമിതി ചെയർമാൻ കേരളത്തിലേക്ക് പല തവണയായി വിളിക്കുന്നു.... . ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം ഇതു വരെ പ്രഖ്യാപിച്ചിരുന്നില്ല .....ആളെ കിട്ടഞ്ഞിട്ടാണ് ....... ലോക സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായി കിടപ്പിലാണ് . രോഗിക്ക് മുന്നിൽ എല്ലാ സിദ്ധാന്തങ്ങളും മുട്ടു മടക്കി . പുള്ളി വിളിച്ചതിന് കാര്യമുണ്ട് . E=mc2 എന്ന ആൽബെർട്ട് ഐൻസ്റ്റീൻ സിദ്ധാന്തത്തിനു ശേഷം ഇത്ര കൃത്യമായ ഒരു കണക്ക് ആരും ലോകജനതയ്ക്ക് മുൻപിൽ അവതരിപ്പിച്ചിട്ടില്ല . ഇതാണെങ്ങിൽ സാമ്പത്തിക ശാസ്ത്രത്തിലാണുതാനും . "ഒരു ഹർത്താലിന്റെ നഷ്ടം കൃത്യം 1000 കോടി രൂപ".......... .. കിറു കൃത്യം........ ശാസ്ത്രജ്ഞൻ ഫോണ്‍ ഉപയോഗിക്കാത്ത ആളായതുകൊണ്ട് നേരിട്ട് സംസാരിക്കാൻ പറ്റിയിട്ടില്ല . ഫോണിൽ കിട്ടിയാലുടൻ സമ്മാനം പ്രഖ്യാപിക്കും . അതിനു ശേഷം സമരം, ജാഥ, പിക്കെറ്റിംഗ് , ധർണ, മാർച്ച്‌ , വഴിതടയൽ, വാൾസ്ട്രീറ്റ് പിടിച്ചടക്കൽ തുടങ്ങിയ സമരമുറകളുടെ നഷ്ടം ഈ ശാസ്ത്രജ്ഞനെക്കൊണ്ട് തന്നെ അവർ പറയിപ്പിക്കും . ഒരു പക്ഷെ ലോക സാമ്പത്തിക പ്രതിസന്ധി തന്നെ ഹർത്താല് കാരണമാണെന്നു വന്നാലോ ....ഈ നോബൽ സമ്മാനത്തിനു മാനമേറെയാണ് .......സമ്മാനമായി കിട്ടുന്ന പണം ഒന്നാംതരം white money ആയിരിക്കും .....