കവിത

ലക്ഷദ്വീപിലെത്തി നാലു മാസം കഴിഞ്ഞു .
1991 പിറന്നു .
ഇറാക്കിനെതിരെ അമേരിക്ക യുദ്ധം തുടങ്ങിയ സമയമായിരുന്നു അത് .
നിരപരാധികളായ ഇറക്കി ജനതക്കെതിരെയുള്ള
യുദ്ധം അനീതിയെന്ന് പറഞ്ഞുകൊണ്ട്
ഒരുപാട് കവിതകൾ മലയാളത്തിലുണ്ടായ കാലം .
ആ സാഹചര്യത്തിൽ ആരും കവിതയെഴുതിപ്പൊകും .....
ഞാനും അങ്ങനെയൊന്ന് എഴുതി !!!
സ്കൂളിന്റെ വാർഷികത്തിന്റെ സമയമായിരുന്നു അത്
കൂടെയുള്ള അധ്യാപകർക്ക് ചില വരികൾ
ചൊല്ലി കേൾപ്പിച്ചതിനുള്ള ശിക്ഷയായി
കലാപരിപാടിയിലെ ആദ്യ ഇനമായി
അവർ എന്റെ കവിത ഉൾപ്പെടുത്തി .
പുതിയ സാഹചര്യങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ.
ബി എഡിന് പഠിക്കുംമ്പോളല്ലാതെ ഇങ്ങിനെ ഒരു സാഹസത്തിനു
ഞാൻ ഇതിനു മുൻപ് തുനിഞ്ഞിട്ടില്ല .
കോളേജിൽ ആർക്കും എന്തും ആകാം !!!
ഇവിടെ അങ്ങിനെയാണോ ?
ദ്വീപിൽ പ്രത്യേക ഭാഷയാണ്
മലയാളം സ്കൂളിൽ മാത്രമാണ്
എന്റെ കവിത അവർക്ക് ഇഷ്ടപ്പെടണമെന്നില്ല....
ഇതൊക്കെ ആലോചിച്ചു ചെറുതായൊന്നു വിയർത്തിരിക്കുമ്പോളാണ്
ഗംഗാധരൻ മാസ്റ്ററുടെ അനൌണ്‍സ് മെന്റ് കേൾക്കുന്നത്
അതിലദ്ദ്യേഹം അറിയപ്പെടുന്ന യുവകവിയായി
എന്നെ പരിചയപ്പെടുത്തി
അതോടെ എന്റെ ബാക്കിയുള്ള കാറ്റും പോയി
ഉള്ള ശക്തിയെല്ലാം പുറത്തെടുത്തു തികഞ്ഞ ഗാംഭീര്യത്തോടെ
ഞാൻ ആദ്യ വരികൾ ചൊല്ലിത്തീർത്തു .
ദേ.. കേൾക്കുന്നു... സദസ്സിൽ നിന്ന് കൂവൽ..
പിന്നെയും ഇടയ്ക്കിടയ്ക്ക് കൂവൽ തുടർന്നു കൊണ്ടിരുന്നു .
ഒരു വിധം ചൊല്ലിക്കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ
ബഷീർമാഷ് വന്നു കൈപിടിച്ച്
എന്നെ സ്റ്റേജിനു പുറകിലേക്ക് കൊണ്ട് പോയി.
കൂടെ മറ്റു മൂന്ന് അദ്ധ്യാപകരും
ഞാൻ നടുവിൽ
രണ്ടുപേർ വീതം ഇരു ഭാഗത്തും ..
smile എന്ന് കേട്ടപ്പോളാണ് ഞാൻ ക്യാമറമാനെ കാണുന്നത്
എനിക്ക് ചിരി വന്നില്ല
ആ ഫോട്ടോയാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്
"എന്താ....യിരുന്നു ആരവം..!!!" എന്ന് പറഞ്ഞു
ബഷീർ മാഷ് പിന്നെയും കൈ പിടിച്ചു കുലുക്കി
ഞാൻ കേട്ടത് 'കൂവലല്ല' 'ആരവങ്ങളായിരുന്നു' എന്നപ്പോളാണ്
എനിക്ക് മനസ്സിലായതും ശ്വാസം നേരെയായതും
അതുവരെ അടുപ്പമില്ലാതിരുന്ന പലരും പിന്നീട് പലതും
ചർച്ച ചെയ്യാൻ എന്റടുത്തു വന്നു കൊണ്ടിരുന്നു
എന്റെ 'റേറ്റിങ് ' ചെറുതായൊന്നു കൂടിയതായി ഞാൻ അറിയുകയായിരുന്നു