അരിപ്രാഞ്ചി

ഫ്രാൻസിസ് എന്ന പേരുകാരെ
പ്രാഞ്ചി എന്നാക്കിയത് തൃശൂരിലുള്ളവരാണ് .
എന്റെ ഒരു സുഹൃത്തിനും ഇതേ പേരുണ്ടായിരുന്നു .
10 ലെ പഠനം കഴിഞ്ഞപ്പോൾ
അപ്പൻ ഒരു റൈസ് മില്ല് ഇട്ടു കൊടുത്തു .
നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ
ബിസിനസ്‌ അടുത്ത ഘട്ടത്തിലേക്കു കടന്നു
നാട്ടുകാരിൽ നിന്ന് നെല്ല് വാങ്ങി
പുഴുങ്ങി കുത്തി അരിയാക്കി വിൽക്കുക
നല്ല ലാഭം.. മുതലാളീ എന്ന പേരും...
അദ്ധ്വാനിച്ച പണം നികുതിയായി കൊടുക്കാൻ വയ്യ
മൂപ്പർക്ക് ഒടുക്കത്തെ ബുദ്ധിയാ ...
നാട്ടിലെ പണിയില്ലാത്ത സ്ത്രീകളുടെ സംഘത്തിനു
മില്ല് വാടകയ്ക്ക് കൊടുത്തു
അവര് നെല്ല് വാങ്ങുന്നു ,പുഴുങ്ങുന്നു ,ഉണക്കുന്നു ,കുത്തുന്നു ,
ചാക്കിലാക്കി വില്ക്കാൻ പാകമാക്കുന്നു .
ഈ പണിക്കു അവർക്ക് പീസ്‌ റേറ്റ് കയ്യിൽ കിട്ടും
രേഖയിൽ അവർ പ്രഞ്ചിക്ക് അരി വിൽക്കുന്നു
മമ്മുക്കയുടെ സിനിമ വന്നപ്പോഴാണ്
നാട്ടുകാർ അവനെ അരിപ്രാഞ്ചിയാക്കിയത്
......................
രണ്ടാം ഭാഗം....
പ്രാഞ്ചിക്ക് നെല്ല് വില്ക്കുന്ന കൃഷിക്കാരനാണ്‌ കുമാരേട്ടൻ .
ആരു പറയുന്നതും വിശ്വസിക്കുന്ന കുമാരേട്ടനെ കുട്ടികൾ വരെ ഓരോന്ന് പറഞ്ഞു പറ്റിക്കും .
ഇരുചക്രവാഹനത്തിൽ പോയ സ്ത്രീയുടെ വഴി തടസ്സപ്പെടുത്തിയവരെ ചീത്ത വിളിച്ചതിന്
പ്രാഞ്ചിയേട്ടൻ ആ സ്ത്രീക്ക് 5 ലക്ഷം നല്കിയെന്ന്
ആരോ കുമാരേട്ടനോട് പറഞ്ഞു .
........................
മൂന്നാം ഭാഗം.........
അരിപ്രാഞ്ചിയുടെ വീടിനുമുന്നിൽ ദാ ഒരു പഴയ സ്‌കൂട്ടെറിൽ കുമാരേട്ടൻ നില്ക്കുന്നു .
'ഡാ പ്രഞ്ചിയെ ...'
'ആ.... കുമാരേട്ടനോ ..?'
'സ്കൂട്ടെറീ പോയ പെണ്ണിനെ വഴി തടഞ്ഞതിന് നീ കാശു കൊടുത്തൂന്നു കേട്ടു '
'സംഭവം ശരിയാണ് വഴി തടഞ്ഞപ്പോ തെറി വിളിച്ചതിനാണ് ഞാൻ കൊടുത്തത് '
ചുളുവിൽ കിട്ടുന്ന ക്രെഡിറ്റ് ഇങ്ങു പോരട്ടെ എന്ന് പ്രാഞ്ചിയും കരുതി ....
അപ്പൊ തെറീം കൂടി വിളിക്കണല്ലേ ..
'പോലീസിനേയല്ല .....സമരക്കാരെ വിളിക്കണം '
ഞാൻ ഇപ്പം വിളിച്ചിട്ട് വരാം ...എന്ന് പറഞ്ഞു കുമാരേട്ടൻ സ്കൂട്ടെർ സ്റ്റാർട്ടാക്കി
'ആരെയാ ?'
അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു ....
'ജനസമ്പർക്കന്ന് പറഞ്ഞാണ് പോലീസ് എന്നെ തടഞ്ഞത് '