വീഡിയോ കോൾ

മകൻ കാനഡയിൽ പഠിക്കാൻ പോയിട്ട് മൂന്ന് മാസമേ ആയുള്ളൂ
സമയവ്യത്യാസം ഇതുവരെ തലയിൽ കയറിയിട്ടില്ല .
വീഡിയോ കോളിന് വിളിക്കുംമ്പോഴോക്കെ
അവൻ ഉറക്കച്ചടവോടെ 'കോട്ടുവായുമായി' വരും
ഇക്കുറി അവനാണ് വിളിച്ചത്
പുലർച്ചെ നാലര ആയിക്കാണും .
സെൽഫോണ്‍ റിംഗ് ചെയ്യുന്നു.
ഡിസംബർ 22 ന്റെ തണുപ്പും
ഫ്ലാനലിന്റെ പുതപ്പും
ചുരുണ്ടു കൂടിയുള്ള കിടപ്പുമെല്ലാം
അസമയത്തെ കോളിന് വഴി മാറി...
"മൊബൈലിൽ ചാർജ് തീരാറായി
വീഡിയോ കോളിന് ലോഗിണ്‍ ചെയ്യൂ "..
ഉറക്കം വിട്ടിരുന്നില്ല .
അതുകൊണ്ട് തരിച്ചു ചോദ്യങ്ങളൊന്നും നടന്നില്ല .
വീട്ടിലെ മൂന്ന് പേരും ഉടെൻ എഴുന്നേറ്റു
ലാപ്ടോപ്പ് തുറന്നു വീഡിയോ കോളിന് റെഡി .
ഞങ്ങൾ മാറി മാറി 'കോട്ടുവായ് ' ഇട്ടുകൊണ്ടിരുന്നു....
അവൻ ചോദിക്കുന്നു എന്തുപറ്റി എല്ലാവർക്കും ?
വിശേഷം പറയാൻ പറഞ്ഞിട്ടും ചുമ്മാ കൊച്ചു വർത്തമാനം പറഞ്ഞ് ഇരിപ്പാണവൻ...
നമ്മൾ ചേട്ടനെ ഉറക്കത്തിൽ വിളിച്ചുണർത്തുന്നതിന്
പകരം തിരിച്ചടിച്ചതാണെന്ന് മകളുടെ ആത്മഗതം ...
അത് കേട്ടാണ് അവൻ ഇവിടത്തെ സമയം ചോദിക്കുന്നത് .
4.30 എന്ന് പറഞ്ഞപ്പോൾ മുതൽ നിർത്താതെ സോറി പറച്ചിൽ ....
ഡിസംബർ 22 'രാത്രി കൂടിയ' ദിവസമാണ് .
അവിടെ നാലരയോടെ ഇരുട്ടായി .
അതോടെ കണക്കെല്ലാം തെറ്റിയതാണ് ഈ പാതിരാ കോളിന് കാരണമായത് ........