ഹെഡ് മാസ്റ്റർ

പണ്ടൊക്കെ ഹെഡ് മാസ്റ്റർ
എന്ന് കേട്ടാൽ
രണ്ടാം മുണ്ടും
ഊന്നു വടിയുമായി
തല നരച്ച്
വെള്ള മുണ്ടും ഷർട്ടുമായി
സീരിയസ്സായി നടക്കുന്ന
ഗാംഭീര്യത്തോടെ സംസാരിക്കുന്ന
ഒരാൾ .
-------------------------------------------------------
അടുത്ത കാലത്താണ് ഇതിനോക്കെ നേരെ വിപരീതമായി
ചിലരെ ഹെഡ് മാസ്റ്റരായി കണ്ടത്
..ഒരു മാതിരി പ്ലസ്‌ 2 സ്റ്റൈൽ..
ചുമ്മാ ചോദിച്ചതാണ്
നീയ്യെങ്ങന്യാ ഹെഡ് മാസ്റ്ററായത് ?
TTC കഴിഞ്ഞപ്പം 4 ലക്ഷവുമായി
ജോലി തേടിയിറങ്ങി ...
ചെരിപ്പ് തേയാറായപ്പോളാണ്
ഒരു അണ്‍എക്കണോമിക് സ്ക്കൂൾ
വിൽക്കാനുണ്ടെന്ന് കേട്ടത് ..!
4 കൊടുത്തു
അപ്പന്റെ പേരിൽ അത് വാങ്ങി
അക്കൊല്ലത്തെ ഒഴിവിൽ തന്നെത്തന്നെ
നിയമിച്ചതിന് അംഗീകാരവും കിട്ടി
അടുത്ത കൊല്ലം HM വിരമിച്ചപ്പോൾ
മറ്റാർക്കും കിരീടം വേണ്ടായിരുന്നു
അങ്ങനെയാണ് പട്ടാമ്പി ..............ഉണ്ടായത്