കവുങ്ങ്


വീട്ടുമുറ്റത്തെ കവുങ്ങിൽ നിന്നും വീഴുന്ന അടയ്ക്ക
പെറുക്കാനെത്തുന്ന അയലത്തെ വൃദ്ധയെക്കുറിച്ച്
ജോസിന്റെ ഭാര്യ അയാളോട് പരാതിപ്പെടുമായിരുന്നു.
"മുറുക്കാൻ വേണ്ടിയല്ലേ...എന്നാലും അയ്യായിരത്തോളം
രൂപക്കുള്ള അടയ്ക്ക നമുക്ക് വിൽക്കാൻ കിട്ടുന്നുണ്ടല്ലോ ...."
ജോസിന്റെ സ്ഥിരം ആശ്വാസവാക്കുകൾ ...
നാലഞ്ചു മാസം മുൻപാണ് വൃദ്ധ വീണതും കിടപ്പിലായതും...
ഇക്കുറി കവുങ്ങിലോന്നും അടക്കയില്ലെന്നു ഭാര്യ പറഞ്ഞതിന്
ജോസിനു മറുപടിയില്ലായിരുന്നു....
വീണു കിടക്കുന്ന വൃദ്ധക്ക്‌ വേണ്ടിയായിരുന്നു
ഈ കവുങ്ങുകൾ കായ്ച്ചതെന്ന് പറഞ്ഞ്
ഭാര്യയെ അയാൾ വിഷമിപ്പിച്ചില്ല ...

=====================